ഡെറാഡൂണ്‍- ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിക്കു സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി മണിക്കൂറുകള്‍ക്കകം പിടിയിലായി. മുഖ്യമന്ത്രി ജയ് റാം താക്കുറിന്റെ ഔദ്യോഗിക വസതിയായ ഓക്കോവറിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ച അവിവാഹിതയാണ് പിടിയിലായത്. റോഡിലെ രക്തക്കറ പിന്തുടര്‍ന്ന് പോലീസ് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.
മുഖ്യമന്ത്രി വസതിയുടെ തൊട്ടടുത്തുള്ള കമലാ നെഹ്്‌റു ഹോസ്പിറ്റലിലാണ് യുവതി പ്രസവിച്ചതെന്ന് കരുതുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയിലെ അംഗമാണ് പോലീസിനെ അറിയിച്ചത്.
ആണ്‍കുഞ്ഞിനെ ഛോട്ടാ ഷിംല പോലീസ് ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.