Sorry, you need to enable JavaScript to visit this website.

പല്ലവി പാടിപ്പാടി  മടങ്ങി...ഗോപിക  എ ഗ്രേഡുമായി

തൃശൂർ - പല്ലവി പാടിപ്പാടി മടങ്ങി എന്ന ലളിത ഗാനം ആലപിക്കുമ്പോൾ എ ഗ്രേഡുമായി പാടി മടങ്ങണമെന്ന ആഗ്രഹമായിരുന്നു എസ്. ഗോപികയെന്ന കൊച്ചുഗായികയുടെ മനസ്സിൽ. 
മത്സര ഫലം വന്ന്‌പ്പോൾ ആഗ്രഹം സഫലമായി. പാലക്കാട് പട്ടാമ്പി സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ എസ്.ഗോപികയുടെ അച്ഛൻ സുന്ദരരാജനും അമ്മ ലേഖയും മകൾക്ക് എല്ലാ പ്രോത്സാഹനവും നൽകി ഒപ്പമുണ്ട്. സഹോദരി അമൃത ഇപ്പോൾ ബി.ടെക് വിദ്യാർഥിനിയാണ്. 
സ്‌കൂൾ കാലഘട്ടത്തിൽ സംഘഗാനം, ദേശഭക്തിഗാനം എന്നിവയിൽ മത്സരിച്ച് സമ്മാനം നേടിയിരുന്നു.
 

Latest News