Sorry, you need to enable JavaScript to visit this website.

എ ഗ്രേഡിൽ പുണ്യയുടെ ഡബിൾ ബെൽ 

തൃശൂർ - ഹയർ സെക്കണ്ടറി വിഭാഗത്തിൽ ലളിത ഗാനത്തിലും ഉറുദു ഗസലിലും കോഴിക്കോട് വടകര സംസ്‌കൃതം എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി പുണ്യ പ്രദീപ് എ ഗ്രേഡുകൾ നേടി. വടകര ആവിക്കൽ വൈക്കിലിശേരി വളപ്പിൽ വികാസ്-പത്മ ദമ്പതികളുടെ മകളാണ് പുണ്യ. സഹോദരി പൂജ.
സുരേഷ് ബാബു മണിയൂരിന്റെ ശിക്ഷണത്തിൽ പഠിച്ച പരിഭവ മേഘങ്ങൾ എന്നാരംഭിക്കുന്ന ഗാനമാണ് ലളിത ഗാനത്തിൽ പുണ്യക്ക് എ ഗ്രേഡ് നേടിക്കൊടുത്തത്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇതേ ഗുരു പഠിപ്പിച്ച മൃദുമന്ദഹാസം എന്നാരംഭിക്കുന്ന ലളിത ഗാനത്തിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ രണ്ടാം സ്ഥാനം എ ഗ്രേഡു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.മിർസ ഗാലിബിന്റെ ഭസ്‌കെ ദുശ്‌വാർ എന്ന ഉറുദു ഗസൽ ആലപിച്ചാണ് ഇത്തവണ പുണ്യ ഉറുദു ഗസലിൽ എ ഗ്രേഡ് നേടിയത്. കോഴിക്കോട്ടുള്ള അനിൽദാസാണ് ഗസൽ പഠിപ്പിച്ചത്. 
 

Latest News