Sorry, you need to enable JavaScript to visit this website.

നാസിക്കില്‍ മയക്കുമരുന്ന് പാര്‍ട്ടി; ബിഗ്‌ബോസ് താരമടക്കം അറസ്റ്റില്‍

മുംബൈ- മഹാരാഷ്ട്രയിലെ നാസിക്കില്‍ രഹസ്യമായി റേവ് പാര്‍ട്ടി നടത്തിയ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 12 യുവതികളെയും പത്ത് പുരുഷന്മാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് മയക്കുമരുന്നുകളും ഹുക്കകളും പിടിച്ചെടുത്തിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് നാസിക്ക് ഇഗത്പുരിയിലെ രണ്ട് വില്ലകളില്‍ പോലീസ് റെയ്ഡ് നടത്തിയത്. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന സ്‌കൈ താജ്, സ്‌കൈ ലഗൂണ്‍ എന്നീ വില്ലകളില്‍ റേവ് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

പിടിയിലായ യുവതികളിലൊരാള്‍ ബിഗ്ബോസ് റിയാലിറ്റി ഷോ മത്സരാര്‍ഥിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് യുവതികള്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോലീസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ പിടിയിലായവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. ഇവരെയെല്ലാം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയന്‍ സ്വദേശിയെ മുംബൈയില്‍നിന്നും പിടികൂടിയിട്ടുണ്ട്.   

 

Latest News