നര്‍സപുരം- സാമ്പത്തിക പരാധീനത കാരണം വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് ആന്ധ്രപ്രദേശില്‍ രണ്ട് കുട്ടികള്‍ ജീവനൊടുക്കി. വെസ്റ്റ് ഗോദാവരി ജില്ലയിലെ നര്‍സപുരത്താണ് രണ്ട് വ്യത്യസ്ത സംഭവങ്ങള്‍. മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനാലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
മത്യാലംപേട്ടയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ പുരം വെങ്കിട്ട സായി ചന്ദു (10) പുഴയില്‍ ചാടിയും മറ്റൊരു സംഭവത്തില്‍ 16 വയസ്സായ എം.വെങ്കട്ട രാജു വിഷം കഴിച്ചുമാണ് മരിച്ചത്.