ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഓം പ്രകാശ് രാജ്ഭറിന്റെ ഭാഗിദാരി സങ്കല്‍പ് മോര്‍ച്ചയുമായി സഖ്യത്തിലാണെന്നും ഉവൈസി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറിച്ചോ സഖ്യത്തെ കുറിച്ചോ മറ്റൊരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ല-അദ്ദേഹം പറഞ്ഞു.
മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) യുമായി ചേര്‍ന്ന് ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ബി.എസ്.പി തനിച്ചാണ് യു.പിയില്‍ മത്സരിക്കുകയെന്ന് മായാവതി വ്യക്തമാക്കി.