മീററ്റ്- വനിതാ കോണ്‍സ്റ്റബിളിനെ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍തൃപിതാവ് പീഡിപ്പിച്ചു. ഇതറിഞ്ഞ പോലീസുകാരായ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. ഉത്തര്‍പ്രദേശിലെ ഒരു പോലീസ് കുടുംബത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍. മീററ്റിലെ ഒരു സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് യുവതി.
രാത്രിയില്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് റിസര്‍വ് പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ നസീര്‍ യുവതിയെ പീഡിപ്പിച്ചത്. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി ഇക്കാര്യം ഭര്‍ത്താവും പോലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് പറഞ്ഞു. ഭാര്യയെ സഹായിക്കുന്നതിനുപകരം സംഭവം അറിഞ്ഞയുടന്‍ മുത്തലാഖ് ചൊല്ലി ബന്ധം പേര്‍പെടുത്തുകയായിരുന്നു. രാജ്യത്ത് മുത്തലാഖിന് നിരോധമുണ്ട്.
ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രധാന പ്രതി നസീര്‍, മകന്‍ ആബിദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. മൂന്നുവര്‍ഷം മുമ്പാണ് യുവതിയെ ആബിദ് വിവാഹം കഴിച്ചത്. അന്നുമുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു.