Sorry, you need to enable JavaScript to visit this website.

വിമാനങ്ങളിലെത്തുന്ന യാത്രക്കാർ മരുന്നുകളുടെ  പ്രിസ്‌ക്രിപ്ഷൻ മറക്കല്ലേ - ഒമാൻ പോലീസ്

മസ്‌കത്ത്- ഒമാനിലേക്ക് വരുന്ന യാത്രക്കാർ തങ്ങൾ ഉപയോഗിക്കുന്ന മരുന്നുകൾക്കൊപ്പം പ്രിസ്‌ക്രിപ്ഷനും ം കരുതണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ നിയമ നടപടികൾ ഒഴിവാക്കാൻ ഇക്കാര്യം ഉറപ്പാക്കണമെന്ന് പോലീസ് ഇന്ന് പുറത്തിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു. മയക്കുമരുന്ന് അടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടുതൽ ഉള്ള ചില ഔഷധങ്ങൾക്ക് ഒമാനിൽ നിയന്ത്രണം നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താലാണ് മരുന്നുകൾ ഉപയോഗിക്കുന്നവർ അവയുടെ കുറിപ്പടി ഒപ്പം കരുതാൻ ആവശ്യപ്പെടുന്നതെന്നും റോയൽ ഒമാൻ പോലീസ് അറിയിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.
 

Latest News