ന്യൂദല്‍ഹി-പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണം മന്‍ കീ ബാത്ത് ഇന്ന് നടക്കും. മന്‍ കീ ബാത്തിന്റെ 78ാം എപ്പിസോഡാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുന്നത്.രാജ്യത്തെ കോവിഡ് സാഹചര്യം വാക്‌സിനേഷന്‍ അടക്കമുള്ളവയില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കും. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള സര്‍വകക്ഷിയോഗം കഴിഞ്ഞതിന് ശേഷമുള്ള പ്രഭാഷണം എന്നതും ഇന്നത്തെ മന്‍ കീബാത്തിനെ പ്രധാനപ്പെട്ടതാകുന്നത്. മന്‍ കീ ബാത്ത് ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ എന്നിവിടങ്ങളിലൂടെയും സംപ്രേഷണം ചെയ്യും.