ഫ്രാങ്ക്‌ഫെര്‍ട്ട്- ജര്‍മനിയില്‍ വിര്‍ച്ബുര്‍ഗ് നഗരത്തില്‍ യുവാവ് നടത്തിയ കത്തിക്കുത്ത് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കത്തിയുമായി തെരുവില്‍ കണ്ടവരെയെല്ലാം കുത്തിയ യുവാവിന്റെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഉടന്‍ പോലീസെത്തി ഇയാളെ കാലിനു വെടിവച്ചു വീഴ്തി കീഴ്‌പ്പെടുത്തി. യുവാവ് ആക്രമണം നടത്തു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കത്തിക്കുത്തില്‍ നിന്ന് രക്ഷപ്പെടാനായി പലരും സ്റ്റൂളും കസേരകളും ഉപയോഗിച്ച് അക്രമിയെ നേരിടുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. ഇത് ഒറ്റയാള്‍ ആക്രമണമാണെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ വിശദംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം നടക്കുകയാണ്.