ന്യൂദല്‍ഹി- വിവാഹത്തില്‍ ദേഷ്യമുണ്ടായിരുന്നെങ്കിലും ഒരിക്കലും അവരെ കൊല്ലുക ലക്ഷ്യമായിരുന്നില്ലെന്ന് ദല്‍ഹിയില്‍ ഏഴു പേര്‍ന്ന് കൊലപ്പെടുത്തിയ വിനയ് ദാഹിയ എന്ന 23 കാരന്റെ പിതാവ് ഓം പ്രകാശ് പറഞ്ഞു.
വിനയിന്റെ വയറിലും നെഞ്ചത്തും ഭാര്യ 19 കാരി കിരണിന്റെ കഴുത്തിലുമാണ് വെടിയേറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ വെങ്കടേശ്വര ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും വിനയ് മരിച്ചിരുന്നു.
ടെറസിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച കിരണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വീട്ടില്‍നിന്ന് ഒളിച്ചോടിയതായിരുന്നു വിനയും കിരണം.
താനൊരിക്കലും അവരെ കൊല്ലാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും കിരണിന്റെ കുടുംബക്കാരാണ് കൊലപാതകത്തിനു പിന്നിലെന്നും വിനയിന്റെ പിതാവ് ഓം പ്രകാശ് അവകാശപ്പെട്ടു.