ന്യൂദല്‍ഹി- ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടിയതായി കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍ ഇന്ന് അറിയിച്ചു. ജൂണ്‍ 30 വരെയായിരുന്നു ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്.കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നികുതിദായകരുടെ പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 2021 സെപ്തംബര്‍ 30ആണ് പുതുക്കിയ തിയ്യതി. ആധാര്‍, പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ നീട്ടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ മാര്‍ച്ച് 31, ജൂണ്‍ 30, എന്നിങ്ങനെയാണ് അവസാന തിയ്യതി നിശ്ചയിച്ചിരുന്നത്.