ബംഗളൂരു-മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കര്‍ണാടകയും ദേസീയ പാര്‍ട്ടികളെ തിരസ്‌കരിക്കണമെന്ന് ജനതാദള്‍-സെക്കുലര്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമി. ദല്‍ഹിയിലിരുന്ന ഹൈക്കമാന്‍ഡുകള്‍ നടത്തുന്ന ഭരണം ജനങ്ങള്‍ക്ക് വേണ്ടെന്നും 2023 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളെ നിരാകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചയ്യെന്നതിന് പ്രത്യേക അസംബ്ലി ചേരുന്നതിന് ഗവര്‍ണര്‍ വിജഭായി വാലക്കും സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേക്കും കത്തെഴുതിയതായി മുന്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കര്‍ണാടക്കും കന്നടക്കുമേറ്റ തിരിച്ചടികളും പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുണെന്ന് കുമാര സ്വാമി വാര്‍ത്താലേഖകരോട് പറഞ്ഞു.