Sorry, you need to enable JavaScript to visit this website.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി വത്തിക്കാന്‍ സമിതി റിപ്പോര്‍ട്ട്

കൊച്ചി- എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി വത്തിക്കാന്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. തന്റെ പേരില്‍ പത്ത് കോടി രൂപയോളം വില വരുന്ന ദീപിക ദിനപത്രത്തിന്റെ ഓഹരി എടുക്കാന്‍ കര്‍ദിനാള്‍ ആലഞ്ചേരി, ഭൂമി ദല്ലാളിനെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി അറിയുന്നു.

സീറോ മലബാര്‍ സഭയിലെ സാമ്പത്തിക കാര്യ ചുമതലയുള്ള വൈദികന്‍ ഫാദര്‍ ജോഷി പുതുവയാണ് ആലഞ്ചേരിക്കെതിരെ മൊഴി നല്‍കിയതത്രെ. അതേസമയം, സഭയുടെ പേരിലുള്ള ആസ്തി വിറ്റ് ഭൂമി വിവാദം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോട്ടപ്പടിയിലെ ഭൂമി വിറ്റു നഷ്ടം നികത്താനാണ് അതിരൂപതക്ക് വത്തിക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കൂടാതെ ഈ ഭൂമി വില്‍ക്കുന്നതു തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരികകണമെന്നും നിര്‍ദേശമുണ്ട്. ഭൂമി വിവാദം പഠിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ നിര്‍ദേശം.
അതേസമയം, കെ.പി.എം.ജി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണുള്ളതെന്നും അറിയുന്നു. തന്റെ പേരില്‍ ദീപിക ഓഹരി എടുത്താല്‍ ഭൂമി ഇടപാട് നടത്തി ലഭിച്ച തുക സാവധാനം സഭക്ക് നല്‍കിയാല്‍ മതിയെന്ന് ദല്ലാളിന് ആനുകൂല്യം നല്‍കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് കര്‍ദിനാളും ഭൂമി ദല്ലാളായ സാജു വര്‍ഗീസുമായി സംസാരിക്കുന്നതു താന്‍ കേട്ടെന്നാണ് ഫാദര്‍ ജോഷി പുതുവ പറയുന്നത്. ഇക്കാര്യം മോണ്‍സിഞ്ഞോര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News