കുവൈത്ത് സിറ്റി- കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റൈനില്‍ പ്രവേശിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ എംബസി അടച്ചിരിക്കുകയാണ്. ജൂലൈ ഒന്നു വരെ എംബസി പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എംബസിയുടെ അടിയന്തര സേവനം തുടരും. സേവനം ആവശ്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ മുന്‍കൂര്‍ അനുമതി തേടണം. 3 ഔട്ട് സോഴ്‌സിംഗ് കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ട് സേവനം മുടക്കമില്ലാതെ തുടരും. എംബസി നിശ്ചയിച്ചിരുന്ന പരിപാടികള്‍ മാറ്റിവച്ചതായും പത്രക്കുറിപ്പില്‍ അറിയിച്ചു.