ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന്റെ ഓക്സിജന്‍ ആവശ്യകത ദല്‍ഹി സര്‍ക്കാര്‍ പെരുപ്പിച്ച് കാണിച്ചതായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാലറിപ്പോര്‍ട്ട്. വേണ്ടതിനെക്കാള്‍ നാല് മടങ്ങാണ് ദല്‍ഹി ആവശ്യപ്പെട്ടതെന്നും ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്സിജന്‍ ലഭ്യതയെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
289 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് ദല്‍ഹി്ക്ക് ആവശ്യമുണ്ടായിരുന്നുതെന്നും എന്നാല്‍ 1,140 മെട്രിക് ടണ്‍ ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരാശരി ഓക്സിജന്‍ ഉപഭോഗം 284-372 മെട്രിക് ടണ്‍ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം ദല്‍ഹി തടസ്സപ്പെടുത്തി.
ദല്‍ഹിക്ക് അധിക ഓക്സിജന്‍ ലഭിച്ചതായി പെട്രോളിയം ആന്‍ഡ് ഓക്സിജന്‍ സേഫ്റ്റി ഓര്‍ഗനൈസേഷനും (പിഇഎസ്ഒ) സമിതിയെ അറിയിച്ചു.