ന്യൂദല്‍ഹി- ദല്‍ഹിയിലെ ദ്വാരകയില്‍ 23കാരനായ യുവാവിനെ വെടിവച്ചു കൊന്നു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് വെടിയേറ്റ് ഗുരുതരപരിക്കേറ്റു. ഏഴോളം പേര്‍ വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിനയ് ദഹിയ എന്ന യുവാവാണ് മരിച്ചത്. ഭാര്യ 19കാരി കിരണ്‍ ദഹിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ദ്വാരകയിലെ അംബഡായില്‍ ഒരു വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു വിനയും കിരണും. ഹരിയാനയിലെ സോനിപത് സ്വദേശികളായ ഇവര്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടി ദല്‍ഹിയില്‍ എത്തിയതാണെന്ന് പോലീസ് പറഞ്ഞു.