ജക്കാര്‍ത്ത- കോവിഡ് പരിശോധനാ ഫലം മറച്ചുവെച്ച ഇമാമിന് ഇന്തോനേഷ്യയില്‍ നാല് വര്‍ഷം ജയില്‍.
ശക്തമായ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ റിസിഖ് ശിഹാബ് എന്ന ഇമാമിനാണ് ഈസ്റ്റ് ജക്കാര്‍ത്ത കോടതിയിലെ മൂന്നംഗ ബെഞ്ച് ശിക്ഷവിധിച്ചത്. ഇയാള്‍ കോവിഡ് റിസള്‍ട്ട് മറച്ചുവെച്ചത് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതിന് പ്രയാസം സൃഷ്ടിച്ചിരുന്നു.
ഡിസംബര്‍ 13 മുതല്‍ ശിഹാബ് ജയിലിലാണ്. ഈ കാലയളവ് ഇളവ് ചെയ്യാമെന്ന് ജഡ്ജിമാര്‍ പറഞ്ഞു.
ഇമാമിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് അനുയായികള്‍ തടിച്ചുകൂടിയതിനാല്‍ കോടതിയിലേക്കുള്ള റോഡുകള്‍ അധികൃതര്‍ അടച്ചിരുന്നു. ജനക്കൂട്ടം കോടതിക്കടുത്ത് എത്താതിരിക്കാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം കഴിഞ്ഞ നവംബറില്‍ മറ്റുകേസുകളിലും ഇമാം ക്രിമിനല്‍ വിചരണ നേരിടുന്നുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മകളുടെ വിവാഹവും മതസമ്മേളനവും നടത്തിയതിന് മെയ് 27ന് കോടതി എട്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു.