മനില- രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്നും വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്കോ മറ്റോ പോകാമെന്നും മുന്നറിയിപ്പും ഭീഷണിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗസ് ഡ്യുട്ടേര്‍ട്ടെ. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തോട് ടിവിയിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഡ്യുട്ടേര്‍ട്ടെ പൗരന്മാരെ ഭീഷണിപ്പെടുത്തിയത്. 'രാജ്യം ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ദേശീയ അടിയന്തരാവസ്ഥയാണ്. ഇനിയും നിങ്ങള്‍ വാക്‌സിനെടുക്കുന്നില്ലെങ്കില്‍ എനിക്ക് നിങ്ങളെ അറസ്റ്റ് ചെയ്യിപ്പിക്കേണ്ടി വരും. ഞാന്‍ നിങ്ങളുടെ ചന്തിയില്‍ വാക്‌സിന്‍ കുത്തിവെക്കും കീടങ്ങളെ. നാം ഇപ്പോള്‍ തന്നെ വേണ്ടുവോളം അനുഭവിക്കുന്നുണ്ട്. ഇതിനിടെയാണ് അധികഭാരമായി നിങ്ങളും'- രൂക്ഷമായ ഭാഷയില്‍ ഡ്യുട്ടേര്‍ട്ടെ പറഞ്ഞു.
എന്നെ കേള്‍ക്കുന്ന മുഴുവന്‍ ഫിലിപ്പിനോകളോടുമായാണ് പറയുന്നത്. എന്നെ കൊണ്ടി ഇത് ചെയ്യിക്കരുത്. എനിക്കത് ചെയ്യാനുള്ള കരുത്തുള്ള സംവിധാനമുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. ഇനിയും നിങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ മടിക്കുകയാണെങ്കില്‍ ഫിലിപ്പീന്‍സ് വിടുക. ഇന്ത്യയിലേക്കോ മറ്റോ, അമേരിക്കയിലേക്കോ പാകൂ. നിങ്ങള്‍ ഇവിടെ നില്‍ക്കുന്ന കാലത്തോളം, മനുഷ്യരാണെങ്കില്‍ നിങ്ങള്‍ വൈറസ് വാഹകരാണ്. അത് കൊണ്ട് വാക്‌സിന്‍ എടുക്കുക. വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവര്‍ അലവലാതികളാണ്. അവരാണ് ശരിക്കും വൈറസ് വാഹകര്‍. അവരെല്ലായിട്ടതും പോയി രോഗം പടര്‍ത്തുന്നു. ഇത്തരക്കാര്‍ വാക്‌സിനെടുത്തില്ലെങ്കില്‍ അവര്‍ക്ക് പന്നി വാക്‌സിന്‍ കുത്തിവെക്കും. അത് വൈറസിനേയും കൊല്ലും ഇത്തരക്കാരേയും കൊല്ലും- ഡ്യുട്ടേര്‍ട്ടെ പറഞ്ഞു.
രൂക്ഷമായ ഭാഷയില്‍ ഇതാദ്യമായല്ല ഡ്യുട്ടേര്‍ട്ടെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്.