ന്യൂദല്‍ഹി- നഗരങ്ങളില്‍ കോവിഡും ലോക്ക്ഡൗണും ഒക്കെ മൂലം ഓണ്‍ലൈന്‍ ഓര്‍ഡറുകളെയാണ് മിക്കവരും ആശ്രയിക്കുന്നത്. എന്നാല്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്നതൊന്നുമല്ല ചിലര്‍ക്കെങ്കിലും കിട്ടാറുള്ളത്. ഓര്‍ഡര്‍ ചെയ്ത ഉത്പന്നത്തിന് പണവും നല്‍കി ഉത്പന്നം എത്തിച്ചയാള്‍ പോയി കഴിയുമ്പോഴാണ് ഇത് പലരുടെയും ശ്രദ്ധയില്‍ പെടുന്നത്. ഒടുവില്‍ ഈ സംഭവം ഉണ്ടായത് ദല്‍ഹിയിലാണ്. ഓണ്‍ലൈനിലൂടെ റിമോട്ട് കണ്‍ട്രോള്‍ കാര്‍ ഓര്‍ഡര്‍ ചെയ്ത ഒരാള്‍ക്ക് കിട്ടയത് പാര്‍ലെജി ബിസ്‌ക്കറ്റ്. പ്രമുഖ ഇകൊമേഴ്‌സ് സൈറ്റില്‍ നിന്നാണ് ഓര്‍ഡര്‍ ചെയ്തത്, വേറെവിടുന്നുമല്ല ആമസോണില്‍ നിന്ന്. ആദ്യം പാക്ക് കണ്ടപ്പോള്‍ സംശയം തോന്നി. എന്നാലും അത് അത്ര കാര്യമാക്കിയില്ല.
പിന്നീടാണ് അമളി പറ്റിയത് തിരിച്ചറിഞ്ഞത്. എന്തായാലും വിക്രം ബോര്‍ഗോഹൈന്‍ എന്ന ഉപഭോക്താവ് വിട്ടു കൊടുക്കാനൊന്നും തയ്യാറായില്ല. എഫ്ബിയില്‍ ഉള്‍പ്പെടെ ഇത് പോസ്റ്റു ചെയ്തു. ആമസോണില്‍ നിന്ന് ഒരു സാധനം ഓര്‍ഡര്‍ ചെയ്തിട്ട് വേറൊന്ന് വന്നാല്‍ എന്തു ചെയ്യും. ചായ ഉണ്ടാക്കും എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലുമായി. എന്തായാലും ഓര്‍ഡര്‍ ചെയ്തിട്ട് ഇഷ്ടിക വരാഞ്ഞത് ഭാഗ്യമായി എന്നൊക്കെ പോകുന്നു കമന്റുകള്‍. കുട്ടികള്‍ക്കായാണ് ഇദ്ദേഹം കളിപ്പാട്ടം ഓര്‍ഡര്‍ ചെയ്തത്.