ന്യൂദൽഹി- കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവ്. ജാർഖണ്ഡ് സംസ്ഥാനത്തിലെ റാഞ്ചി കോടതിയാണ് ലാലുവിന് ശിക്ഷ വിധിച്ചത്. മൂന്നുവർഷത്തിൽ താഴെയാണ് ശിക്ഷ വിധിക്കുന്നതെങ്കിൽ ലാലുവിന് ഉടൻ ജാമ്യാപേക്ഷ സമർപ്പിക്കാനാകുമായിരുന്നു. എന്നാൽ മൂന്നവർഷം തടവ് വിധിച്ചതോടെ ജാമ്യത്തിന് വേണ്ടി മേൽക്കോടതിയെ സമീപിക്കേണ്ടി വരും. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് ലാലുവിനെ കുറ്റക്കാരനായി വിധിച്ചത്. ഇതോടെ ബിർസ മുണ്ട ജയിലിൽ കഴിയുകയായിരുന്നു ലാലു.