ന്യൂദല്‍ഹി- പി.സി.ആര്‍ റിപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ബോഡിംഗ് പാസ് നിഷേധിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കി. കണ്‍വേയര്‍ ബെല്‍റ്റില്‍ കയറി പ്രതിഷേധിച്ച യാത്രക്കാരനെ പിന്നീട് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
വിസ്തര വിമാനത്തില്‍ പോകാനെത്തിയ യു.പിയില്‍നിന്നുള്ള 36 കാരനായ ബിസിനസുകാരനാണ് ദല്‍ഹി എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചതും ബളമുണ്ടാക്കിയതും.
വിമാന യാത്രക്ക് നിര്‍ബന്ധമായ പി.സി.ആര്‍ ടെസ്റ്റ് ഫലം ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ബോഡിംഗ് പാസ് നിഷേധിച്ചതെന്നും തുടര്‍ന്ന് ഇയാള്‍ അക്രമാസക്തനായെന്നും വിസ്തര ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജീവനക്കാര്‍ക്കുനേരെ ആക്രോശിച്ച ഇയാള്‍ കണ്‍വേയര്‍ ബെല്‍റ്റില്‍ കയറി നടന്നതോടെയാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്.