Sorry, you need to enable JavaScript to visit this website.

കോടീശ്വരന്‍ ജെഫ് ബെസോസിനെ ഭൂമിയിലേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്ന് പതിനായരിങ്ങള്‍

ന്യൂയോര്‍ക്ക്- ബഹിരാകാശത്തേക്ക് പോകുന്ന ലോകത്തെ അതിസമ്പന്നന്‍ ജെഫ് ബെസൊസിനെ ഭൂമിയിലേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്ന് ഓണ്‍ലൈന്‍ നിവേദനം.
ചെയ്ഞ്ച് ഡോട് ഓര്‍ഗില്‍ പതിനായിരങ്ങളാണ് ഈ ആവശ്യത്തെ പിന്തുണച്ചിരിക്കുന്നത്. ഭൂമിയിലായാലും ബഹിരാകാശത്തായാലും കോടീശ്വരന്മാര്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ അവര്‍ ബഹിരാകാശത്തേക്ക് പോകുകയാണെങ്കില്‍ അവിടെ തന്നെ നില്‍ക്കുന്നതാണ് നല്ലത്- നിവേദനത്തില്‍ പറഞ്ഞു.
ജൂലൈ 20ന് ബഹിരാകാശത്തേക്ക് പോകുമെന്ന് ഈ മാസാദ്യം ബെസോസ് പ്രഖ്യാപിച്ചിരുന്നു.

 

Latest News