ന്യൂദല്‍ഹി- പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി തള്ളി. വിദ്യാര്‍ഥികളുടെ ഫല നിര്‍ണയത്തിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ പരമോന്നത നീതിപീഠം അംഗീകരിക്കുകയും ചെയ്തു. സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും സമര്‍പ്പിച്ച മാനദണ്ഡ നിര്‍ദേശങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.