ജിദ്ദ-സമൂഹ മാധ്യമങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജിദ്ദയിലെ മലയാളികളായ മത്സ്യവില്പനക്കാര്.
ജിദ്ദ ഫിഷ് മാര്‍ക്കറ്റിലെ മത്സ്യവില്പനക്കാരനായ അബ്ദുറഹീം പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ മലയാളികള്‍ ധാരാളമായി പങ്കുവെച്ചു.
ഫിഷ് മാര്‍ക്കറ്റിലേക്ക് പുറപ്പെടുന്നതിനു മുമ്പ് വിലക്കുറവുണ്ടോയെന്ന് പലരും അബ്ദുറഹീമിനെ ഫോണില്‍ വിളിച്ച് അന്വേഷിക്കാറുണ്ട്. വില കൂടുതലുള്ള ദിവസമാണെങ്കില്‍ ഇന്ന് വരാതിരിക്കുന്നതാണ് നല്ലെതെന്ന് അബ്ദുറഹീം മലയാളികളോട് പറയും.
നല്ല വിലക്കുറവില്‍ ലഭ്യമായതിനാലാണ് മത്സ്യത്തിന്റെ വിലയടക്കം വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്.