തിരുവനന്തപുരം- കേരളത്തിൽ കോളേജുകൾ തുറക്കുന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്‌സിനേഷനും ഉടൻ പൂർത്തിയാക്കും. മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ ഒന്നിന് ക്ലാസ് തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.