Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് ജനതക്ക് ഭക്ഷണ കിറ്റ്; കോടതിയിൽ തെളിവ് ഹാജരാക്കി ഉപഹരജി

കൊച്ചി- ലക്ഷദ്വീപിൽ ഭക്ഷണ കിറ്റ്കളോ മറ്റ് സാമ്പത്തിക സഹായങ്ങളോ ആവശ്യമില്ലെന്ന ലക്ഷദ്വീപ് ഭരണ കൂടത്തിന്റെ നിലപാടിനെതിരെ ഭക്ഷണ കിറ്റുകളും സാമ്പത്തിക സഹായങ്ങളും ലക്ഷദീപ് ജനങ്ങൾക്ക് അനിവാര്യമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി ഹൈക്കോടതിയിൽ ഉപഹരജി. ഇന്നലെ ഹരജി പരിഗണിച്ചപ്പോൾ ലക്ഷ്ദ്വീപിൽ ഭക്ഷണികിറ്റോ മറ്റു സഹായങ്ങളോ ആവശ്യമില്ലെന്നു അഡ്മിനിസ്ട്രേറ്റർ കോടതിയിൽ അറിയിച്ചത്. 


വാദത്തിനിടെ ഹരജിക്കാർ അഡ്മിനിസ്ട്രേറ്ററുടെ വാദങ്ങൾ എതിർത്ത ശേഷമാണ് ഇതുസംബന്ധിച്ച രേഖകൾ കോടതിയിൽ ഹാജരാക്കിയത്. ദ്വീപിൽ ആരും പട്ടിണികിടക്കുന്നില്ലെന്നു അഡ്മിനിസ്ഷനുവേണ്ടി കലക്ടർ സമർപ്പിച്ച മറുപടിയിൽ പറയുന്നു. നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് ന്യായവില ഷോപ്പുകൾ തുറക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു. 
ദ്വീപിൽ ചികിത്സയും സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് തൊഴിലെടുക്കുന്നതിനും തടസ്സമില്ലെന്നു കലക്ടർ അറിയിച്ചു.
ലക്ഷദ്വീപിലെ വിവിധ രാഷ്ടീയ-സാമൂഹ്യ-സന്നദ്ധ സംഘടനകൾ ലക്ഷദ്വീപ് ഭരണകൂടത്തിന് നൽകിയ നിവേദനങ്ങളുടെയും അപേക്ഷകളുടെയും രേഖകളാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്.  മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടുന്ന ലക്ഷദ്വീപ് ജനതക്ക് ഭക്ഷണ കിറ്റ് ഉൾപെടെയുള്ള എല്ലാവിധ സഹായങ്ങളും നൽകണമെന്നാവശ്യപ്പെട്ട് ഹരജി സമർപ്പിച്ച കെ.കെ. നാസിഹാണ് വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും, വിവിധ പഞ്ചായത്ത് ഭരണ സമിതിയുടെയും, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും നിവേദനങ്ങളും ഹരജികളും അപേക്ഷകളുമാണ് അഡ്വ. പി.എ. മുഹമ്മദ് ഷാ രേഖകളായി ഹൈക്കോടതിയിൽ സമർപ്പിച്ചത്.


ഭക്ഷ്യക്ഷാമം സംബന്ധിച്ചു നിരവധി പരാതികളും നിവേദനങ്ങളും ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന ദുരിതത്തിന് തെളിവാണെന്നും ലക്ഷദ്വീപിലേക്ക് ഭക്ഷണ കിറ്റുകൾ ഉൾപ്പെടെ അടിയന്തര സഹായങ്ങൾ അനുവദിക്കണമെന്ന് ഉപ ഹരജിയിൽ ഹരജിക്കാരൻ ആവശ്യപ്പെട്ടു.
ദുരന്ത നിവാരണ നിയമപ്രകാരം കർഫ്യു ഏർപ്പെടുത്തിയ കലക്ടർ നിയമത്തിന്റെ 34 (ല) വകുപ്പ് പ്രകാരം ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുവാൻ ബാധ്യസ്ഥനാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ പഞ്ചായത്തുകൾ പ്രമേയം വരെ പാസാക്കിയിട്ടും  സഹായങ്ങൾ ചെയ്യാൻ വിസമ്മതിച്ച് ലക്ഷദ്വീപ് ഭരണകൂടം പുറം തിരിഞ്ഞ് നിൽക്കുകയാണെന്നും ഹരജിക്കാരൻ വ്യക്തമാക്കി.

 

Latest News