ന്യൂദല്‍ഹി- ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ കോവിഡ് കാലമാണെങ്കിലും ബദല്‍ പ്രക്ഷോഭ മാര്‍ഗം കണ്ടെത്തേണ്ടിവരുമെന്ന് വിദ്യാര്‍ഥി ആക്ടിവിസ്റ്റ് ആസിഫ് ഇഖ്ബാല്‍ തന്‍ഹ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ വലിയ ജനക്കൂട്ടം സാധ്യമല്ലെന്നും യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച ആസിഫ് പറഞ്ഞു. ദല്‍ഹി കലാപ ഗൂഢാലോചന ചുമത്തിയാണ് ആസിഫിനെ ജയിലിലടച്ചിരുന്നത്.
എന്‍.പി.ആര്‍ ഉടന്‍ നടപ്പിലാക്കന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ അതിനെ ഉടന്‍ തന്നെ എതിര്‍ക്കാന്‍ മാര്‍ഗം കണ്ടെത്തണം. പ്രക്ഷോഭം ഭരണഘടനക്ക് വിരുദ്ധമാകാതിരിക്കാന്‍ നിയമപരമായ ചര്‍ച്ചകളും നടത്തണം-ആസിഫ് പറഞ്ഞു.