തെഹ്‌റാന്‍- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ കാണില്ലെന്നും അദ്ദേഹവുമായി ചര്‍ച്ച നടത്തില്ലെന്നും നിയുക്ത ഇറാന്‍ പ്രസിഡന്റ് എബ്രാഹിം റെയ്‌സി. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിന് നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. 1988ല്‍ അയ്യായിരത്തോളം പേരെ കൂട്ടമായി വധശിക്ഷയ്ക്കു വിധേയരാക്കിയ സംഭവത്തില്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയിലുള്ള പങ്കനെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ മനുഷ്യാവകാശങ്ങളുടെ സംരക്ഷകനാണ് എന്നായിരുന്നു ഇറാനിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ റെയ്‌സിയുടെ മറുപടി. ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാനത്തിലായിരുന്നു ഈ കൂട്ടവധശിക്ഷ.