കൊണ്ടോട്ടി- കരിപ്പൂരിൽ പിടികൂടിയ 1.11 കോടിയുടെ സ്വർണം കവരാനാണ് രാമനാട്ടുകരയിൽ അപകടത്തിൽ പെട്ടവർ എത്തിയതെന്് പോലീസ്. അനൗദ്യോഗികമായാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിൽ നിന്നെത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി മേലേതിൽ മുഹമ്മദ് ഷഫീഖ്(23) എന്ന യാത്രക്കാരനിൽനിന്നാണ് 1.11 കോടിയുടെ സ്വർണം കരിപ്പൂരിൽ എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. കോഫി മേക്കർ മെഷിനിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്.2.33 കിലോ സ്വർണമാണ് മെഷിനകത്ത് നിന്ന് കണ്ടെത്തിയത്.ഇവക്ക് മാർക്കറ്റിൽ 1.11 കോടി വില ലഭിക്കും. ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കരിപ്പൂരിൽ ഞായറാഴ്ച അഞ്ച് യാത്രക്കാരിൽ നിന്ന് 3.53 കോടിയുടെ സ്വർണം പിടികൂടിയിരുന്നത്.
എയർ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി.എ കിരൺ,സൂപ്രണ്ടുമാരായ സി.പി.സബീഷ്,രൻജി വില്യംസ്,പൗലോസ്,സൻജീവ് കുമാർ,ഷിൽപ്പ ഗോയാൽ,എൻ.റഹീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കള്ളക്കടത്ത് പിടികൂടിയത്.