Sorry, you need to enable JavaScript to visit this website.

കോവിഡിനെ നേരിടാന്‍ ഒരു രാജ്യവും ഒരുങ്ങിയിരുന്നില്ല, യോഗ സഹായിച്ചു- പ്രധാനമന്ത്രി മോഡി

ന്യൂദല്‍ഹി- കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്ക് യോഗ കരുത്തായെന്നും വൈറസിനെ പൊരുതി തോല്‍പ്പിക്കാമെന്ന വിശ്വാസം ജനങ്ങളില്‍ ഉറപ്പിക്കാന്‍ ഇതു സഹായിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. 'കോവിഡ് വന്നപ്പോള്‍ ഒരു രാജ്യവും തയാറെടുപ്പിലായിരുന്നില്ല. ഈ ഘട്ടത്തില്‍ യോഗയാണ് ഉള്‍ക്കരുത്തായത്. യോഗ സ്വയം അച്ചടക്കംപാലിക്കാന്‍ സഹായിക്കും. പല മുന്‍നിര കോവിഡ് പോരാളികളും എന്നോട് പറഞ്ഞത് യോഗ അവര്‍ കോവിഡിനെതിരെ പൊരുതാനുള്ള ഒരു ആയുധമാക്കി എന്നാണ്'- അന്താരാഷ്ട്ര യോഗ ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് ഇന്ത്യ എം-യോഗ എന്ന അപ്ലിക്കേഷന്‍ അവതരിപ്പിക്കുമെന്നും ഈ ആപ്പില്‍ വിവിധ ഭാഷകളില്‍ യോഗ പരിശീലന വിഡിയോകള്‍ ഉണ്ടായിരിക്കുമെന്നും മോഡി അറിയിച്ചു.
 

Latest News