ന്യൂദല്‍ഹി- തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോള്‍ വിദ്വേഷ ആക്രമണങ്ങള്‍ വർധിക്കുയാണെന്ന് ജംഇയ്യത്ത് ഉലമായേ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ഷദ് മദനി പറഞ്ഞു. ഹരിയാനയിലെ മേവാത്തിലും യു.പിയിലെ ലോനിയിലും മറ്റു ചില സ്ഥലങ്ങളിലൂണ്ടായ സംഭവങ്ങള്‍ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
നിരയുധരായ മുസ്ലിംകളെ ലക്ഷ്യമിടുകയാണ്. മതത്തിന്റെ പേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രായമായവരെ പോലും ഒഴിവാക്കുന്നില്ല. അവരുടെ താടി മുറിക്കുന്നു. മതവിദ്വേഷ ആക്രമണങ്ങളില്‍ വയോധികരെ പോലും വെറുതെ വിടാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴാണ് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്. ഇത് പൊതുജനങ്ങള്‍ മുമ്പാകെ തുറന്നു കാണിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.