റിയാദ് - സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഹ് ജാപ്പനീസ് അംബാസഡർ ലാവി ഫുമിയോയുമായി ചർച്ച നടത്തി.
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സഹകരണം സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ കിംഗ് സൽമാൻ റിലീഫ് സെന്റർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ജാപ്പനീസ് അംബാസഡർ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.