Sorry, you need to enable JavaScript to visit this website.

മൂന്ന് മാസത്തിനിടെ ദുറൂബ് പ്രോഗ്രാം  വഴി 4,12,000 പേർ പരിശീലനം നേടി

റിയാദ് - കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദുറൂബ് പദ്ധതി 4,12,000 സ്വദേശികൾക്ക് പ്രയോജനം ചെയ്തുവെന്ന് മാനവ വിഭവശേഷി വികസന നിധി (ഹദഫ്). സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി ഹദഫ് ആവിഷ്‌കരിച്ച ഇ-പ്ലാറ്റ്‌ഫോം ആണ് ദുറൂബ് പ്രോഗ്രാം. ഇക്കാലയളവിൽ 3,39,000 പേരാണ് ഓൺലൈൻ വഴി ട്രെയിനിംഗ് കോഴ്‌സുകൾ പൂർത്തിയാക്കിയത്. കൂടാതെ, 1,19,000 പേർ മൂന്ന് മാസത്തിനിടെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. സൗദി തൊഴിൽ വിപണിക്ക് ആവശ്യമായ 243 ട്രെയ്‌നിംഗ് കോഴ്‌സുകളാണ് ദുറൂബ് പ്രോഗ്രാം വഴി നടത്തിവരുന്നത്. പുതുതായി ആരംഭിച്ച ഒമ്പത് കോഴ്‌സുകളിൽ ഒന്ന് 2021 ന്റെ ആദ്യപാദത്തിൽ തുടങ്ങിയതാണ്. പ്രാദേശിക വിപണിയിൽ തൊഴിൽ വൈദഗ്ധ്യം നേടാൻ ആഗ്രഹിക്കുന്നവർ ദുറൂബ് പ്രോഗ്രാം വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഹദഫ് അധികൃതർ അഭ്യർഥിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും പരിശീലനവും നൈപുണി വികസനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുറൂബ് പ്രോഗ്രാം നടപ്പിലാക്കിയതെന്നും അവർ വിശദീകരിച്ചു. കൂടാതെ, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ സജ്ജമാക്കുക എന്നതും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഉൾപ്പെടും.

 

Latest News