Sorry, you need to enable JavaScript to visit this website.

എ.കെ. ആന്റണിയുടെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

ന്യൂദല്‍ഹി- മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഏതാനും വര്‍ഷങ്ങളായി ദല്‍ഹിയില്‍ ആന്റണിയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന സഞ്ജയ് സിംഗിനെയാണ് (35) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സ്വദേശിയാണ്.
ദല്‍ഹി ജന്തര്‍ മന്ദര്‍ റോഡിലുള്ള ആന്റണിയുടെ വസതിയോടു ചേര്‍ന്നുള്ള സര്‍വീസ് ക്വാര്‍ട്ടേഴ്‌സിലാണ് സഞ്ജയ് സിംഗ് ജീവനൊടുക്കിയത്. പതിവു സമയത്തും എഴുന്നേല്‍ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലെ ജോലിക്കാര്‍ വാതിലില്‍ മുട്ടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫോണില്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഉത്തര്‍പ്രദേശിലുള്ള സഞ്ജയ് സിങ്ങിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി ദല്‍ഹി പൊലീസ് അറിയിച്ചു.  

 

Latest News