മഴയത്ത് സൈക്കിളില്‍ ചായ എത്തിച്ചു; ഉപഭോക്താവ് സംഘടിപ്പിച്ച് നല്‍കിയത് ബൈക്ക്

ഹൈദരാബാദ്- കോരിച്ചൊരിയുന്ന മഴയ്ക്കിടെ കാല്‍ മണിക്കൂറിനകം സൈക്കിളില്‍ ചായ എത്തിച്ച ഡെലിവറി ബോയിക്ക് ഉപഭോക്താവ് സംഘടിപ്പിച്ചത് നല്‍കിയത് മോട്ടോര്‍ ബൈക്ക്.
ഹൈദരാബാദിലെ ഐ.ടി. ജീവനക്കാരനാണ് ഓണ്‍ലൈനിലൂടെ 73,000 രൂപ സമാഹരിച്ച് ബൈക്ക് വാങ്ങി നല്‍കിയത്.
സൈക്കിളില്‍ ചായ എത്തിച്ച മുഹമ്മദ് അഖീലിനുവേണ്ടി റോബിന്‍ മുകേഷ് ഓണ്‍ലൈനില്‍ അഭ്യര്‍ഥന നടത്തുകയായിരുന്നു.
ലക്ഡിപോളില്‍നിന്നാണ് മുകേഷ് ചായക്ക് ഓര്‍ഡര്‍ ചെയ്തത്. മെഹ്ദിപട്ടണത്തായിരുന്ന അഖീല്‍ 15 മിനിറ്റ് കൊണ്ട് ചായ കിംഗ് കോട്ടിയില്‍ എത്തിച്ചു. 12 മണിക്കൂര്‍ കൊണ്ടാണ് അഖീലിനുവേണ്ടി 73,000 രൂപ ഒഴുകിയെത്തിയത്. പിന്നെയും പണം വന്നപ്പോള്‍ മതിയെന്ന് അറിയിക്കുകയായിരുന്നുവെന്ന് റോബിന്‍ പറഞ്ഞു. ടി.വി.എസ് എക്‌സ് എല്‍ ബൈക്കിനൊടപ്പം കോവിഡ് കാലത്ത് ആവശ്യമാ മാസ്‌കുകളും സാനിറ്റൈസറുകളുമടക്കമാണ് അഖീലിന് സമ്മാനിച്ചതെന്ന് റോബിന്‍ പറഞ്ഞു.

 

Latest News