സി.ബി.എസ്.ഇ പ്ലസ് ടു: മൂല്യനിര്‍ണയ മാനദണ്ഡം ചോദ്യം ചെയ്ത് ഹരജി

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷക്ക് നിശ്ചയിച്ച മാനദണ്ഡം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഉത്തര്‍പ്രദേശില്‍നിന്നുള്ള ചില രക്ഷിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഇപ്പോള്‍ നിശ്ചയിച്ച മാനദണ്ഡം വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുമെന്നാണ് പരാതി. കൃത്യമായ മൂല്യനിര്‍ണയം ഇതിലൂടെ സാധ്യമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
10, 11 ക്ലാസ്സുകളില്‍നിന്ന് 30 ശതമാനം വെയ്‌റ്റേജ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പ്രാക്ടിക്കലില്‍നിന്ന് ബാക്കി 40 ശതമാനം എന്ന രീതിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. അടുത്ത മാസം 31 നകം ഫലം പ്രഖ്യാപിക്കാനാണ് സി.ബി.എസ്.ഇ പരിപാടി.

 

Latest News