കൊളംബോ- ശ്രീലങ്കയിലെ മൃഗശാലയിലുള്ള സിംഹം കോവിഡ് ബാധിതനായി. ചികിത്സിക്കാന്‍ ഇന്ത്യയുടെ സഹായം തേടി മൃഗശാല അധികൃതര്‍. ഇതാദ്യമായാണ് ശ്രീലങ്കയില്‍ ഒരു മൃഗത്തിന് കോവിഡ് ബാധ സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 11 വയസ്സുള്ള സിംഹം ഇപ്പോള്‍ മൃഗഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സിംഹത്തിന്റെ ചികിത്സയ്ക്കായി ഇന്ത്യയിലെ കേന്ദ്ര മൃഗശാല അതോരിറ്റിയുടെ സഹായം തേടിയതായി ശ്രീലങ്കയിലെ ദേശീയ സൂവോളജിക്കല്‍ ഗാര്‍ഡന്‍സ് വകുപ്പ് അധികൃതര്‍ അറിയിച്ചു.