Sorry, you need to enable JavaScript to visit this website.

ആലിംഗനവും ഒരു ജോലി, യുവതി നേടുന്നത് മണിക്കൂറില്‍ നൂറ് ഡോളര്‍ 

വാഷിംഗ്ടണ്‍- ആലിംഗനം ഒരു ജോലിയാണോ? അല്ലെങ്കില്‍ ആലിംഗനം ജോലിയാക്കിയവരുണ്ടോ? ഉണ്ടെന്ന് പറയേണ്ടി വരും. പ്രൊഫഷണല്‍ ആലിംഗനത്തിലൂടെ മണിക്കൂറിന് 7400 രൂപ വരെ നേടുന്ന ഒരാളുണ്ട്. കീലി ഷൂപ്പ് എന്ന ഒരു വനിത. കൂടുതല്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും പരിപാലിക്കപ്പെടുന്നുണ്ടെന്നും ഒക്കെ ഉപഭോക്താക്കളില്‍ തോന്നലുണ്ടാക്കുന്ന രീതിയിലാണ് ഈ ആലിംഗനം. 'ലൈംഗികമായി ഇതില്‍ ഒന്നുമില്ല.'
വിചിത്രമായ ഒരു ജോലി കോര്‍പ്പറേറ്റ് രീതിയില്‍ കൈകാര്യം ചെയ്യുന്ന വനിതയുടെ വിശദീകരണം ഇങ്ങനെ. കോവിഡ് കാലത്ത് ഉള്‍പ്പെടെയുള്ള മാനസിക സംഘര്‍ഷങ്ങളും ആളുകളുടെ ഉത്കണ്ഠയും ഒക്കെ കുറക്കുന്ന ഈ ആലിംഗനും കൂട്ടുകാര്‍ക്കിടയിലും പങ്കാളിയുടെയോ, മാതാപിതാക്കളുടെയോ ഇടയിലും മാത്രമല്ല. ചുറ്റിലു ള്ളവരിലേക്കും എത്തിക്കുകയാണ് ഈ പ്രഫഷണല്‍ കഡ്‌ലര്‍.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേരുണ്ട്. മണിക്കൂറുകള്‍ക്കാണ് പ്രതിഫലം. ദിവസേനയും പ്രൊഫഷണല്‍ കഡ്‌ലര്‍ സേവനം പ്രയോജനപ്പെ!ടുത്തുന്നവരുണ്ടത്രെ. 100 ശതമാനവും ലൈംഗികമായി ദുരുപയോഗം ചെയ്യില്ലെന്ന ഉറപ്പോടെയാണ് ഇവര്‍ സേവനം നല്‍കുന്നത്. എന്നാല്‍ വിചിത്രമായ അഭ്യര്‍ത്ഥനകളും ഉപഭോക്താക്കള്‍ നല്‍കാറുണ്ടെന്ന് കീലി വെളിപ്പെടുത്തുന്നു. ഏഴു വര്‍ഷമായി ഇവര്‍ ഈ രംഗത്തുണ്ട്‌
 

Latest News