Sorry, you need to enable JavaScript to visit this website.

ഭക്ഷണം വാങ്ങാന്‍ പോകുന്നവര്‍ സത്യവാങ്മൂലം കരുതണം,  സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്

കോഴിക്കോട്- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഭക്ഷ്യോ!ല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാല്‍ എന്നിവ വില്‍ക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍നിന്നു പരമാവധി ഹോം! ഡെലിവറി നല്‍കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളില്‍ പാഴ്‌സല്‍ ആകാമെന്നു ഡിജിപി വ്യക്തമാക്കി. വാങ്ങാനായി പോകുന്നവര്‍ സത്യവാങ്മൂലം കരുതണം. യാത്രകള്‍ക്കു കര്‍ശന നിയന്ത്രണമുണ്ട്. അവശ്യസേവന മേഖലയിലുള്ളവര്‍ക്കു മാത്രമാണ് ഇളവ്. കെഎസ്ആര്‍ടിസി സര്‍വീസുകളും പരിമിതമായിരിക്കും.  നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാം. മുന്‍കൂട്ടി പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍ തുടരും.
 

Latest News