കോട്ടയം- വധശ്രമ കേസിലെ പ്രതിയുടെ അച്ഛന്റെ വെട്ടേറ്റ് എസ്.ഐക്ക് ഗുരുതര പരിക്ക്. കോട്ടയം മണിമല എസ്.ഐ വിദ്യാധരനാണ് പരിക്കേറ്റത്. വധശ്രമ കേസിലെ പ്രതിയെ പിടിക്കാനായി എത്തിയ എസ്.ഐയെ പ്രതിയുടെ അച്ഛൻ കത്തിയുമായി എത്തി അക്രമിക്കുകയായിരുന്നു. എസ്.ഐയുടെ തലയോട്ടിക്കാണ് പരിക്കേറ്റത്. വെള്ളാവൂർ ചവുട്ടടിപാറയിലാണ് സംഭവം. മാരകമായി പരിക്കേറ്റ എസ്.ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.