ന്യൂദൽഹി -പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. 2018ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഏപ്രിൽ ആറു വരെ നീളുമെന്നും പാർലമെന്ററി കാര്യ മന്ത്രി അനന്ത് കുമാർ അറിയിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് 29ന് ബജറ്റ് സമ്മേളനം തുടങ്ങുക. സമ്മേളനം രണ്ടു ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യ ഘട്ട സമ്മേളനം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. രണ്ടാം ഘട്ട സമ്മേളനം മാർച്ച് അഞ്ചിന് ആരംഭിച്ച് ഏപ്രിൽ ആറിന് അവസാനിക്കും.