പൂനെ- ഭാര്യയേയും പഠന വൈകല്യമുള്ള മകനേയും കൊലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായതെന്ന് കരുതുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മഹാരാഷ്ട്രയിലെ പൂനെ സിറ്റിയിലാണ് സംഭവം. 35 കാരിയായ ഭാര്യയുടേയും മകന്റേയും മൃതദേഹങ്ങള്‍ മൂന്നു ദിവസം മുമ്പ് വെവ്വേറെ സ്ഥലങ്ങളിലാണ് കണ്ടെത്തിയിരുന്നത്.
ഖഡക്‌വസ്‌ല ഡാമിനുസമീപം ജലാശയത്തിലാണ് ആബിദ് ശൈഖിന്റെ (38) മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്.
ഭാര്യ ആലിയ ശൈഖിന്റെ മൃതദേഹം ജെജൂരി സസ്‌വാദ് റോഡിലും എട്ട് വയസ്സായ മകന്‍ അയാന്റെ മൃതദേഹം കത്രാജിലുമാണ് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നത്.
കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസ് വിവിധ സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു.