ന്യൂദല്‍ഹി- മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും എന്നാല്‍ വ്യവസ്ഥകളെ കുറിച്ച് ചര്‍ച്ചക്ക് തയാറാണെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.
മാസങ്ങളായി കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ചത്.
കാര്‍ഷിക നിയമങ്ങളിലെ വ്യവസ്ഥകളെ കുറിച്ച് സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെയുള്ള വിഷയങ്ങളില്‍ കര്‍ഷകരുമായി ചര്‍ച്ചയാകാം. നിയമങ്ങളിലെ വ്യവസ്ഥകളെ കുറിച്ച് ഏതെങ്കിലും സംഘടന ചര്‍ച്ചക്ക് വന്നാല്‍ അര്‍ധരാത്രിയും സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും ഇതിനകം 11 റൗണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. ജനുവരി 22 നായിരുന്നു ഒടുവിലത്തെ ചര്‍ച്ച.