കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കേണ്ട സംഭാവന തുക ഇരട്ടിയാക്കി. ഇതുവരെ എം.എല്‍.എമാര്‍ മാസം നല്‍കിയിരുന്ന ആയിരം രൂപ 2000 രൂപയായാണ് വര്‍ധിപ്പിച്ചത്.
ആനുകൂല്യങ്ങളടക്കം 72,000 രൂപയാണ് പ്രതിമാസം ഒരു എം.എല്‍.എക്ക് ലഭിക്കുന്നത്. അടുത്ത മാസം മുതല്‍ എം.എല്‍.എമാര്‍ രണ്ടായിരം രൂപ വീതം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.