Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്കൂള്‍ കലോത്സവത്തിന് കൊടിയേറി; ഒട്ടേറെ പുതുമകള്‍

തൃശ്ശൂർ- പൂക്കളുടെയും മരങ്ങളുടെയും പേരിട്ട വേദികളിൽ ഒട്ടേറെ പുതുമകളുമായി അമ്പത്തെട്ടാമത് സ്കൂൾ കലോത്സവത്തിന് കൊടിയേറി. രാവിലെ ഒമ്പതരയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ പ്രധാനവേദിയായ തേക്കിൻകാട് മൈതാനത്തെ നീർമാതളത്തിന് മുന്നില്‍ പതാക ഉയർത്തി.  

മന്ത്രി.വി.എസ്.സുനിൽകുമാർ, കെ.രാജൻ എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു. പത്തു മണിയോടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാചകപുരയിൽ പാൽ കാച്ചലും നടന്നു.

പിന്‍മാറിയ എട്ടു വിധികർത്താക്കൾക്കു പകരം ആളുകളെ നിയമിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ആർഭാടമെല്ലാം ഒഴിവാക്കി പൂർണമായും ഹരിതനയത്തിലാണ് ഇത്തവണത്തെ കലോത്സവം. ആദ്യദിവസത്തെ ഘോഷയാത്രയില്ല.

വിജയികൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ഇത്തവണ ഇല്ല. 80 മാർക്ക് നേടുന്നവർക്ക് എ ഗ്രേഡ് കിട്ടും. മത്സരിക്കുന്ന എല്ലാവർക്കും ട്രോഫിയുമുണ്ടാവും. കലോത്സവത്തിന് വിജിലൻസ് നിരീക്ഷണമുണ്ടാകും. വേദികൾക്ക് 40 ലക്ഷത്തിന്റേതാണ് ഇൻഷുറൻസ് പരിരക്ഷ..

മത്സരിക്കുന്ന കുട്ടികൾ, കാണികൾ, സംഘാടകർ, മാധ്യമപ്രവർത്തകർ തുടങ്ങി കലോത്സവവുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകും.

Latest News