കുമളി- പുരയിടത്തിലേക്ക് മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി. കുമളി അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിന്റെ(30) ഇടതുകൈയ്യാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വാക്കത്തികൊണ്ട് വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളത് കണ്ടതിനെ തുടർന്നായിരുന്നു തർക്കം. മനുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ജോമോൾ ഒളിവിലാണ്.