മുംബൈ- ബ്ലാക്ക് ഫംഗസ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. കുട്ടികളില്‍ ബ്ലാക്ക് ഫംഗസ് ബാധ ആശങ്കയുണ്ടാക്കുന്നതാണന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 4, 6, 14 പ്രായക്കാരായ കുട്ടികളെയാണ് ശസ്ത്രക്രിയ്ക്കു വിധേയരാക്കിയത്. ഇവരില്‍ 14 വയസ്സുള്ള പെണ്‍കുട്ടി പ്രമേഹ രോഗികൂടിയാണ്. മറ്റൊരു 16 വയസ്സുള്ള കുട്ടി കോവിഡ് രോഗമുക്തി നേടിയ ശേഷം പ്രമേഹ രോഗിയായി മാറിയതായും ഈ കുട്ടിയുടെ വയറ്റില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ കണ്ണ് രണ്ടു ദിവസത്തിനുള്ളിലാണ് അണുബാധ കാരണം കറുത്തുപോയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
VIDEO ബ്ലാക്ക് ഫംഗസിനെ കുറിച്ച് അറിയേണ്ടതെല്ലാം
സാധാരണ കോവിഡ് ബാധിച്ച പ്രമേഹം രോഗികള്‍ക്കാണ് ഈ അണുബാധ ഗുരുതരമായി ബാധിക്കുന്നത്. കോവിഡ് രോഗമുക്തി നേടിയാലും ബ്ലാക്ക് ഫംഗസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. അണുബാധ ഉണ്ടായാല്‍ ഉടന്‍ ചികിത്സ ആവശ്യമാണ്.