കാനോ- നൈജീരിയയില്‍ ഐ.എസ് തടവിലാക്കിയ പത്ത് പേരെ വിട്ടയച്ചു. ആഴ്ചകള്‍ നീണ്ട ചര്‍ച്ചയിലുടെയാണ് ഏഴ് പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവരുടെ മോചനം സാധ്യമായതെന്ന് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഐ.എസ്.ഡബ്ല്യു.എ.പി) കഴിഞ്ഞ ഡിസംബറിനും ഏപ്രിലിനും ഇടയിലാണ് ഇവരെ ബന്ദികളാക്കിയത്. സര്‍ക്കാര്‍ പിന്തുണയോടെ പ്രാദേശിക സന്നദ്ധ സംഘടനയാണ് ചര്‍ച്ച നടത്തിയത്.
ബോകോ ഹറമുമായും അവരില്‍നിന്ന് വിഘടിച്ച ഐ.എസുമായും നേരത്തേയും കല്‍ത്തൂം ഫൗണ്ടേഷന്‍ ഫോര്‍ പീസ് ചര്‍ച്ച നടത്തി ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്.