ന്യൂദല്‍ഹി- കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് സൗദി അറേബ്യയുടെ സഹായം വീണ്ടും.
280 ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി 14 ഐ.എസ്.ഒ ടാങ്കുകള്‍ കൂടി മുംബൈയില്‍ എത്തിച്ചേര്‍ന്നതായി ദല്‍ഹിയിലെ സൗദി എംബസി അറിയിച്ചു. ദമാമില്‍നിന്ന് കയറ്റി അയച്ച ഓക്‌സിജനാണ് മുംബൈ തുറമുഖത്ത് എത്തിയത്. കോവിഡിനെതിരെ തുടരുന്ന പോരാട്ടത്തില്‍ അടുത്ത സുഹൃത്തായ ഇന്ത്യയോടൊപ്പം സൗദി അറേബ്യ നിലകൊള്ളുമെന്നും എംബസി ട്വീറ്റില്‍ പറഞ്ഞു.